
കൊച്ചി: എറണാകുളം സൈക്യാട്രിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ഐ.എം.എ ഹൗസിൽ നടന്ന പരിപാടി ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ ഉദ്ഘാടനം ചെയ്തു. സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. അനൂപ് വിൻസന്റ് അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. ടി സി വിഷ്ണു, ട്രഷറർ ഡോ. അശ്വിൻ കൃഷ്ണൻ അജിത്ത്, ഐ.എം.എ കൊച്ചി ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഡോ. രമേഷ്‌കുമാർ ആർ എന്നിവർ സംസാരിച്ചു. അമൃത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ സൈക്യാട്രി വിഭാഗം അസോ. പ്രൊഫസർ ഡോ. കെ. പി.ലക്ഷ്മി പ്രഭാഷണം നടത്തി. 100 സൈക്യാട്രിസ്റ്റുകളും വിദ്യാർത്ഥികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |