
കൊച്ചി: അഭിഗയിൽ ഷിബു എഴുതിയ ‘ഹ്യൂമൻ, എ പാർട്ട് ദാറ്റ് നോ വൺ ടോക് എബൌട്ട് ’ പുസ്തകം കൗൺസിലർ ദീപ്തി മേരി വർഗീസിന് ആദ്യ കോപ്പി നൽകി പ്രൊഫ. മോനമ്മ കൊക്കാട് പ്രകാശനം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷനായി. എഴുത്തുകാരൻ അഭിലാഷ് ഫ്രേസർ പുസ്തക പരിചയം നടത്തി. ദീപ്തി മേരി വർഗീസ്, കൗൺസിലർ എസ്. ശശികല, ചാവറ കൾച്ചറൽ സെന്റർ ഫിനാൻസ് അഡ്മിനിസ്ട്രറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ, ജോൺസൺ സി. എബ്രഹാം, ജോസഫ് സി. മാത്യു, അഭിഗയിൽ ഷിബു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |