SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 AM IST

ചുറ്റും വേട്ടപ്പട്ടികൾ; ഒപ്പം പൊലീസും

spa

സ്‌​ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​പെ​രു​കു​മ്പോ​ൾ​ ​കു​റ്റ​വാ​ളി​ക​ൾ​ക്ക്‌​ ​കൂ​ട്ടാ​യി​ ​പൊ​ലീ​സും.​
​സ്‌​പാ​യി​ൽ​ ​ജോ​ലി​ ​ന​ൽ​കാ​മെ​ന്ന്‌​ ​പ​റ​ഞ്ഞ്‌​ ​യു​വ​തി​യെ​ ​ക​ള​മ​ശേ​രി​യി​ൽ​ ​കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ ​കു​റ്റ​ക​ര​മാ​യ​ ​അ​നാ​സ്ഥ​യാ​ണ്‌​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​ഉ​ദാ​ഹ​ര​ണം.
​ ​അ​ന​ധി​കൃ​ത​ ​സ്‌​പാ​ക​ളി​ലെ​ ​പ​രി​ശോ​ധ​ന​ക​ളി​ൽ​ ​പൊ​ലീ​സ്‌​ ​വ​രു​ത്തു​ന്ന​ ​വീ​ഴ്‌​ച​ക​ളാ​ണ്‌​ ​ഇ​ത്ത​രം​ ​കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്‌​ ​വ​ള​മാ​കു​ന്ന​ത്‌.
ക​ള​മ​ശേ​രി​ ​കേ​സി​ലെ​ ​പ്ര​ധാ​ന​ ​പ്ര​തി​ ​ശ്രീ​രാ​ജ്‌​ ​അ​ഞ്ച്‌​ ​സ്‌​പാ​ക​ളാ​ണ്‌​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ത്തി​യി​രു​ന്ന​ത്‌.

കൊച്ചി: കൊച്ചിയിൽ കൂണുപോലെ മുളച്ചുപൊന്തുകയാണ് അനധികൃത തിരുമ്മുകേന്ദ്രങ്ങൾ. പൊലീസ് പരിശോധനകൾ ഇല്ലാത്തത് മുതലെടുത്താണ് പ്രവർത്തനം. തിരുമ്മലിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന ഇത്തരം സ്പാകളെ ചുറ്റിപ്പറ്റിയുള്ള കേസുകളും വർദ്ധിച്ചുവരുന്നു.

കൊവിഡിന്റെ മറ പറ്റിയായിരുന്നു ജില്ലയിൽ വ്യാപകമായി അനധികൃത തിരുമ്മുകേന്ദ്രങ്ങൾ ഉയർന്നത്. നഗരത്തിൽ മാത്രം നൂറിലധികം കേന്ദ്രങ്ങളുണ്ടെന്നായിരുന്നു റിപ്പോർട്ട്. പരാതി വ്യാപകമായതോടെ 2024ൽ പൊലീസ് മിന്നൽ പരിശോധന നടത്തി വ്യാജ സ്പാകളെ കെട്ടുകെട്ടിച്ചതാണ്. ഇവയെല്ലാം പിന്നീട് തുറന്നു.

മണിക്കൂറിന് 1,500 രൂപ മുതൽ

ആകർഷകമായ പേരുകളും പരസ്യബോർഡുകളും സ്ഥാപിച്ചാണ് ഇവർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ബ്യൂട്ടിപാർലർ ലൈസൻസുകൾ ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്ന സ്പാകളിൽ തിരുമ്മൽ ജോലിക്കായി ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ യുവതികളെ എത്തിക്കുന്നു. മണിക്കൂറിന് 1,500 രൂപ മുതൽ ഈ കേന്ദ്രങ്ങൾ ഈടാക്കുന്നുണ്ട്. സൗകര്യങ്ങളും ആഢംബരവും വർദ്ധിക്കുന്നതനുസരിച്ച് നിരക്കിലും മാറ്റമുണ്ടാകും.

പല സ്പാകളുടെയും നടത്തിപ്പിനും ജീവനക്കാർക്കും സംരക്ഷണമൊരുക്കുന്നതെല്ലാം കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടകളാണ്. 2024ൽ സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ കേസിൽ ഗുണ്ടാത്തലവൻ ഭായി നസീറിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപന നടത്തിപ്പിന് ഇയാളാണ് സംരക്ഷണം നൽകിയിരുന്നത്.

പൊലീസുകാർക്കും ബന്ധം

അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള പെൺകുട്ടികളെ ജോലി നൽകാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുവന്നാണ് പഴയ കതൃക്കടവ് റോഡിലെ ഓൾഗ ഹോംസ്‌റ്റേ എന്ന സ്ഥാപനത്തിൽ പെൺവാണിഭം നടത്തിയിരുന്നത്.

അനധികൃത സ്പാകളുടെ നടത്തിപ്പുകാരുമായി ചില പൊലീസുകാർക്കും ബന്ധമുണ്ടെന്നാണ് രഹസ്യവിവരം. 2025ൽ കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിലായ കേസിൽ സ്പാ നടത്തിപ്പിൽ നിന്നുള്ള വരുമാനം പോയിരുന്നത് രണ്ടു പൊലീസുകാരുടെ അക്കൗണ്ടുകളിലേക്കായിരുന്നു. ലക്ഷങ്ങളായിരുന്നു ഇത്തരത്തിൽ അക്കൗണ്ടിലെത്തിയത്. ഇവരെ പിന്നീട് സസ്‌പെൻഡ് ചെയ്തു. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും സ്പായുമായി ബന്ധപ്പെട്ട കേസിലാണ് സസ്‌പെൻഷനിലായത്. സ്പായിൽ ബോഡി മസാജിംഗിന് പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് എ.ആർ ക്യാമ്പിലെ സി.പി.ഒയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തതെന്നായിരുന്നു കേസ്.

16 കേന്ദ്രം

2024ൽ പൊലീസ് നടത്തിയ മിന്നൽപരിശോധനയിൽ 16 തിരുമ്മൽ കേന്ദ്രങ്ങൾ പൂട്ടിച്ചിരുന്നു. ആകെ 81 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പൂട്ടിച്ച സ്ഥാപനങ്ങളോട് ലൈസൻസ് ഹാജരാക്കാൻ നിർദ്ദേശം നൽകിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല.

 സ്ത്രീകൾ മാത്രം

സ്ഥാപനത്തിന്റെ നടത്തിപ്പിന് പിന്നിൽ പുരുഷന്മാരാണെങ്കിലും ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. സംഘത്തിൽ മലയാളികളും ഉത്തരേന്ത്യക്കാരുമുണ്ട്. ഫോണിൽ മലയാളികളാണ് സ്പായെക്കുറിച്ചും ഫീസുകളെക്കുറിച്ചും വിവരങ്ങൾ നൽകുന്നത്. കൂടുതൽ പേരും ഒന്നിലധികം കേന്ദ്രങ്ങൾ നടത്തുന്നവരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL