
കളമശേരി: ജില്ലയിലെ മികച്ച ലൈബ്രറി പ്രവർത്തകനുള്ള അലിയാർ ഇടപ്പള്ളി സ്മാരക പുരസ്കാരം എം.ആർ.സുരേന്ദ്രന്. 6000ത്തോളം പുസ്തകങ്ങളുമായി വീടിനോട് ചേർന്ന് തയ്യാറാക്കിയ റഫറൻസ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു നൽകിയ എം. ആർ.സുരേന്ദ്രൻ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗമാണ്. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോൺ ഫെർണാണ്ടസ്, എറണാകുളം പബ്ളിക് ലൈബ്രറി സെക്രട്ടറി കെ.പി. അജിത് കുമാർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സഹീർ അലി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. 25ന് ഇടപ്പള്ളി ടോൾ എ.കെ. ജി സ്മാരക ഗ്രന്ഥശാല ഹാളിൽ നടക്കുന്ന ചടങ്ങിൽ നോവലിസ്റ്റ് വിനോദ് കൃഷ്ണ പുരസ്കാര സമർപ്പണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |