ബൈസൺവാലി: വനദീപം വായനശാലയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്- പുതുവത്സര ആഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം നടത്തപ്പെടുന്നു. ഞായറാഴ്ച വൈകുന്നേരം 6 മുതൽ ബൈസൺവാലി ടൗണിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജാക്കാട് സർക്കിൾ ഇൻസ്പെക്ടർ പി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. റവന്യൂ ജില്ലാ സ്കൂൾ കായിക മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയകാർത്തിക അഭിലാഷ് മുട്ടുങ്കൽ, ഗൗതം കൃഷ്ണ അമ്പലത്തറ എന്നീ വിദ്യാർത്ഥികൾക്ക് കേരളാ സംസ്ഥാന വനിതാ വികസന കോപ്പറേഷൻ ബോർഡ് മെമ്പർ ഷൈലജ സുരേന്ദ്രൻ സ്വീകരണം നൽകും.ആശംസകൾ അർപ്പിച്ച് അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജന്മ രാധാകൃഷ്ണൻ, ബൈസൺവാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
പ്രീതി പ്രേംകുമാർ, ബൈസൺവാലി പഞ്ചായത്ത് വാർഡ് മെമ്പർമാരായ സന്തോഷ് ഭാസ്ക്രൻ, സിജു ജേക്കബ് ,ആതിര ഗിരീഷ് , രതീഷ് ടി. എം, ബൈസൺവാലി വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജി. ആനന്ദ്,എം.എസ്. രാജു ,തോമസ് നിരവത്തുപറമ്പിൽ, ,എം.റ്റി. ശശി എന്നിവർ സംസാരിക്കും. മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനം 10000 രൂപയും എവർറോളിംഗ് ട്രോഫിയും , രണ്ടാം സമ്മാനം 8000 രൂപയും എവർറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം 6000 രൂപയും എവർറോളിംഗ് ട്രോഫിയും, നാലാം സമ്മാനം 5000 രൂപയും എവർറോളിംഗ് ട്രോഫിയും നൽകമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |