SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ജില്ലാ ക്ഷീരകർഷക സംഗമം 24, 25 തീയതികളിൽ കട്ടപ്പനയിൽ

തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ക്ഷീരകർഷക സംഗമം 24, 25 തീയതികളിൽ കട്ടപ്പനയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാങ്കുതൊട്ടി ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ ഇരട്ടയാർ സെന്റ് തോമസ് പാരിഷ് ഹാളിലാണ് സംഗമം നടത്തുന്നത്. 25ന് രാവിലെ 10ന് പൊതുസമ്മേളനം ഉദ്ഘാടനവും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ നടപ്പാക്കുന്ന ക്ഷീരമേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാംകുന്നേൽ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, എറണാകുളം മിൽമ മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള എന്നിവർ സംസാരിക്കും.

24ന് രാവിലെ . ഒമ്പതിന് ഡയറി എക്സ്‌പോ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിരമിച്ച ക്ഷീരസഹകരണ സംഘം ജീവനക്കാരെ ആദരിക്കൽ, 10ന് ക്ഷീരസഹകരണ സംഘം പ്രതിനിധികൾക്കുള്ള ശിൽപ്പശാല. തുടർന്ന് ഡയറി ക്വിസ്. മൂന്നിന് ക്ഷീരസംഘം ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ക്ഷീരകർഷകരെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള കലാകായിക മത്സരം ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മുതൽ വിവിധ കലാപരിപാടികൾ.

25ന് രാവിലെ ഒമ്പതിന് 'പാലുത്പന്ന നിർമ്മാണ പ്രദർശനവും വിപണനവും" എന്ന വിഷയത്തിൽ കോലാഹലമേട് ബി.ടെക് കോളേജ് ഓഫ് ഡയറി സയൻസ് ടീച്ചിംഗ് അസിസ്റ്റന്റ് കെ.എസ്. അനുഗ്രഹ ക്ഷീരവികസന സെമിനാർ നടത്തും. തുട‌ർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ക്ഷീരമേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തിയ ത്രിതല പഞ്ചായത്തുകളെ ആദരിക്കൽ, ജില്ലയിലെ മികച്ച കർഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയും ആദരിക്കൽ, സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഇടുക്കി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ക്ഷീരവികസന പദ്ധതികളുടെ ഉദ്ഘാടനം, മികച്ച ക്ഷീരസംഘം ജീവനക്കാർക്കുള്ള ആദരം, വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യും. തുട‌ർന്ന് കോലാഹലമേട് ഡയറി സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ലിജി മോൾ ജെയിംസ് 'മാലിന്യ സൂഷ്മാണു ശാസ്ത്രം" എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിക്കും. ജില്ലയിലെ ഇരുന്നൂറോളം സംഘങ്ങളിൽ നിന്ന് ആയിരത്തി അഞ്ഞൂറോളം ക്ഷീരകർഷകർ സംഗമത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെ.കെ. ജയൻ, ജനറൽ കൺവീനർ ബെറ്റി ജോഷ്വാ, ജോയിന്റ് കൺവീനർമാരായ ജിസ ജോസഫ്, അഞ്ജു കുര്യൻ, പി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL