തൊടുപുഴ: സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഖേലോ ഇന്ത്യ, സൈക്ലിംങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള സൈക്ലിംങ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സൈക്ലിംങ് അസോസിയേഷൻ സംഘടിപ്പിച്ച അസ്മിതാ ഖേലോ ഇന്ത്യ വനിതാ സിറ്റി ലീഗ് സൈക്ലിങ് ചാമ്പ്യൻഷിപ്പും റാലിയും സമാപിച്ചു. അരിക്കുഴ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് മത്സരം ഫ്ളാഗ് ഓഫ് ചെയ്തു. മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൽസ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജെസി ജോണി, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ, കേരളാ സ്‌പോർട്സ് കൗൺസിൽ അംഗം കെ. ശശിധരൻ, ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ, ജില്ലാ കരാട്ടേ അസോസിയേഷൻ സെക്രട്ടറി കെ.എം. സലിം, അരിക്കുഴ ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ അനിൽ മിറാണ്ട, നെക്സി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കേരളാ സൈക്ലിങ്ങ് അസോസിയേഷൻ ഭാരവാഹികളായ ചന്ദ്രൻ ചെട്ടിയാർ, എൻ. രവീന്ദ്രൻ, സുബൈർ ഇളംങ്കുളം, ബിജു ലാൽ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |