കട്ടപ്പന : കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്രാംകുടി അസ്സീസി സ്‌നേഹാശ്രമത്തിൽ 'സ്‌നേഹ സ്പർശം' എന്ന പേരിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. എ.ഐ.സി.സി അംഗം അഡ്വ. ഇ .എം ആഗസ്തി ഉദ്ഘാടനംചെയ്തു. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജെയ്സൺ കെ ആന്റണി, അഡ്വ.കെ ബി സെൽവം, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, അഡ്വ.കെ .കെ മനോജ്, ഡിക്ലാർക്ക് സെബാസ്റ്റ്യൻ, പി.എസ് മേരിദാസൻ, ബുഷ്‌മോൻ കണ്ണംചിറ, ജോസ് ആനക്കല്ലിൽ, റോബിൻ ജോർജ്, പൊന്നപ്പൻ അഞ്ചപ്ര, കെ ടി ജയൻ, സിസ്റ്റർ ദീപ്തി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്‌നേഹാശ്രമത്തിലെ അന്തേവാസികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |