SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.27 PM IST

വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കണം

ഇടുക്കി: കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്‌പെഷ്യൽ സ്‌കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയവർക്ക് അക്ഷയ കേന്ദ്രം മുഖേന 'ജീവൻരേഖ' വഴി ബയോമെട്രിക് രീതിയിൽ സെപ്തംബർ 30 വരെ വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കാം. ഈ തീയതിക്കകം മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് 2026 നവംബർ മാസം മുതൽ പെൻഷൻ മുടങ്ങുമെന്ന് കേ സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL