
മുടപുരം : കിഴുവിലം പഞ്ചായത്തിലെ അണ്ടൂർ ഏലായിൽ സാമൂഹ്യവിരുദ്ധർ വാഴകൾ നശിപ്പിച്ചതായി കർഷകർക്ക് പരാതി.കഴിഞ്ഞ ദിവസം രാത്രിയിലാണ് 9 വാഴകൾ നശിപ്പിച്ചത്.രവി പാട്ടത്തിനെടുത്ത് കൃഷിചെയ്ത കുലവന്നതും കൂമ്പ് വന്നതുമായ ഏത്തൻ വാഴകളാണ് നശിപ്പിക്കപ്പെട്ടത്.നേരത്തെ പന്നികൾ വാഴ നശിക്കുന്ന പതിവുണ്ടായിരുന്നു.ഇതിനുപുറമെ അടച്ചിട്ട വീടുകളിൽ മോഷണം നടന്നതായും പരാതിയുണ്ട്.രാമചന്ദ്രൻ നായരുടെ കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോർ കഴിഞ്ഞദിവസം മോഷണം പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |