SignIn
Kerala Kaumudi Online
Wednesday, 12 August 2026 4.17 PM IST

അപകടം അരികെ, വീട്ടമ്മയുടെ ദുരിതം തീരുന്നില്ല

baby

തൊടുപുഴ: അപകടം അരികെയെത്തിയിട്ടും, തിരിഞ്ഞ് നോക്കാതെ അധികാരികളുടെ അനാസ്ഥ. നഗരസഭ ആറാം വാർഡിൽ ബംഗ്ലാംകുന്ന് ഭാഗത്ത് തനിച്ച് കഴിയുന്ന വിധവയായ പൊന്നാമ്പിള്ളിച്ചാലിൽ ബേബി കൃഷ്ണൻകുട്ടിക്കാണ് ഈ ദുരവസ്ഥ. വീടിന്റെ അടുക്കള ഭാഗം ഏത് സമയത്തും മണ്ണിടിച്ചിലിൽ താഴെയ്ക്ക് പതിച്ച് അപകടമുണ്ടായെകാവുന്ന അവസ്ഥയിലാണ്. അടുക്കള ഭാഗത്ത് ഭിത്തിയിൽ വിള്ളൽ വീണ് അകന്ന് മാറിയിരിക്കുകയാണ്.വീടിന് പിന്നിലെ മണ്ണ് ഓരോ മഴക്കാലത്തും ഇടിഞ്ഞ് ചാടി കൊണ്ടിരിക്കുകയുമാണ്. ഏകദേശം 8 അടിയോളം താഴ്ചയിലേയക്കാണ് മണ്ണ് അടർന്ന് വീണുകൊണ്ടിരിക്കുന്നത്. പലതവണ നഗരസഭ വാർഡ് കൗൺസിലറടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നഗരസഭയിൽ പര്യാപ്തമായ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ആവശ്യം പരിഗണിച്ചില്ല. . പരാതിയെ തുടർന്ന് ഏതാനും നാളുകൾക്ക് മുന്നെ സ്ഥലം സന്ദർശിച്ച വില്ലേജ് അധികാരികളാകട്ടെ കെട്ടിടം മറിഞ്ഞ് വീഴാതെ അവർക്കൊന്നും ചെയ്യാനാകില്ലെന്ന കാരണവുമാണ് പറഞ്ഞത്. കനത്ത മഴ പെയ്തിറങ്ങുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വീട് താഴേക്ക് പതിക്കമോ എന്ന ഭയത്താൽ തന്റെ സഹോദരന്റെ വീട്ടിലും, മാതാപിതാക്കൾക്കൊപ്പവുമൊക്കെയായിട്ടാണ് ബേബി അന്തിയുറങ്ങുന്നത്.വീട്ടജോലിയ്ക്ക് പോയാണ് ഉപജീവനം നടത്തുന്നത്. നാളുകൾക്ക് മുന്നെ മുഖ്യമന്ത്രിയുടെ അദാലത്തിൽ നിവേദനം സമർപ്പിച്ചെങ്കിലും പരാതി സ്വീകരിച്ചെന്ന വിവരം അറിയിച്ചതല്ലാതെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ബേബി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL