കോഴിക്കോട്: കക്കോടി സ്വദേശി കെ.സുജിത്തിന്റെ 'സിംഹപ്പെണ്ണ്' നോവലിന്റെ പ്രകാശനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ.സദാശിവൻ കേരള സാമൂഹ്യ സുരക്ഷ മിഷൻ റീജിയണൽ ഡയറക്ടർ ഡോ. പി.സി സൗമ്യയ്ക്ക് പുസ്തകം നൽകി നിർവഹിച്ചു.
സ്ത്രീശക്തിയുമായി ബന്ധപ്പെട്ടതാണ് പ്രമേയം. സുജിത്തിന്റെ പത്താമത്തെ പുസ്തകവും ആദ്യ നോവലുമാണിത്. കെെരളി വേദിയിൽ നടന്ന ചടങ്ങിൽ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി സുനിൽകുമാർ അദ്ധ്യക്ഷനായി. യദു പ്രിയ പുസ്തക പരിചയം നടത്തി. ഡോ. സീന, സുധീഷ് കൃഷ്ണ, സുബൈർ മണലൊടി, വിനോദ് കണ്ണഞ്ചേരി, സുകുമാരൻ എ.കെ, വിനോദ് പി. വേങ്ങേരി, കെ. സുജിത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |