കൊല്ലം: ഭരണവും അധികാരവുമൊക്കെ ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്തമാണെന്നും അത് മറന്നു ഒരു ഭരണാധികാരിക്കും ഭരിക്കാൻ കഴിയില്ലെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഡോ. ജെ. അലക്സാണ്ടറുടെ 88-ാമത് ജന്മവാർഷിക പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഡോ. ജെ. അലക്സാണ്ടർ അവാർഡ് ദാന ചടങ്ങിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ബിന്ദു കൃഷ്ണ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ സംസാരിച്ചു. രാഷ്ട്രീയ പ്രതിഭ അവാർഡ് ഷാനിമോൻ ഉസ്മാൻ മന്ത്രി ബിന്ദു കൃഷ്ണയിൽ നിന്ന് ഏറ്റുവാങ്ങി.
പരിസ്ഥിതി സൗഹൃദ കാർബൺ ക്രെഡിറ്റ് പ്രോജക്ട് നടപ്പാക്കി ലോകോത്തര മാതൃകയായി മാറിയ കൈരളി മൾട്ടി സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ കെ.വി. അശോകൻ മന്ത്രിയിൽ നിന്ന് പരിസ്ഥിതി സൗഹൃദ അവാർഡ് ഏറ്റുവാങ്ങി.
കൂടാതെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിച്ചു. കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. ജെ. അലക്സാണ്ടർ സെന്റർ ഫോർ സ്റ്റഡീസ് ചെയർമാൻ എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷത അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മേയർ എ.കെ. ഹഫീസ്, പി.രാജേന്ദ്രപ്രസാദ്, ആർ. രാജശേഖരൻ, സാബു ബെനഡിക്ട്, പുന്നല ഉല്ലാസ്, ആർ. പ്രകാശൻ പിള്ള, അഡ്വ. സജി ജോർജ്, അഡ്വ. സുരേഷ് റെക്സ്, അഡ്വ. സി.ആർ. അജയകുമാർ, ഷീബ റോയിസ്റ്റൺ, അജി അഗസ്റ്റിൻ, ഡോ. ജോസ് ജോൺ, സജീവ് പരിശവിള, വി.ടി. കുരീപ്പുഴ, പി. ബാബുരാജൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |