അടൂർ: പഴകിയ ഭക്ഷണം വിളമ്പാൻ വച്ചിരുന്ന ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന. അടൂർ ബൈപ്പാസിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങളും പഴയ പാചകഎണ്ണയും മത്സ്യവും പിടിച്ചെടുത്തു. 50 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. ക്ലീൻസിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന, ആരോഗ്യവിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന തടസ്സപ്പെടുത്താൻ ശ്രമം ഉണ്ടായതായി പരാതിയുണ്ട്. പഴകിയ ഭക്ഷ്യസാധനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |