ഇടവെട്ടി: പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 22, 23 തീയതികളിൽ കുവേക്കുന്ന് ജംഗ്ഷനിൽ ഓണാഘോഷ പരിപാടി നടത്തും. വാർഡിലെ നിർദ്ധനരായ 211 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യും.22ന് രാവിലെ ഒമ്പത് മുതൽ വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിക്കും. വനിതകളുടെ വിവിധ കലാമത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. തുടർന്ന് ഓണ സദ്യയും നടത്തും. 23ന് രാവിലെ ഒമ്പത് മുതൽ കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങളും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മുതിർന്നവരുടെ വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറും. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം, തുടർന്ന് പഞ്ചായത്തിലെ അംഗനവാടി ടീച്ചർമാർ അവതരിപ്പിക്കുന്ന തിരുവാതിര, ഹരിതകർമ്മസേനക്കാർ അവതരിപ്പിക്കുന്ന ഒപ്പന, മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന സൂപ്പർ മെഗാഷോ- സർഗോത്സവ്- 26 എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടന്ന് പഞ്ചായത്തംഗം ടി.എം. മുജീബ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |