തൊടുപുഴ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഓണക്കാലത്ത് ഫെസ്റ്റിവൽ അലവൻസും ബോണസും അനുവദിച്ച യു.ഡി.എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയ ആഹ്ലാദ പ്രകടനം ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി രാജേഷ് ബേബി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. വർഗീസ്, ജില്ലാ ഉപഭാരവാഹികളായ യു.എം. ഷാജി, ദിപു പി.യു, ജോസ് ജേക്കബ്, ബ്രാഞ്ച് ഭാരവാഹികളായ കെ.വി. ദിലീപ്, എം.ഡി. ബിനിൽ, പി. ബിജു, ബുഷ്റ, ദീപ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |