മൂന്നാർ: വീടിന്റെ അടുക്കള തോട്ടത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാൾ പിടിയിൽ. കെ.ഡി.എച്ച് വില്ലേജ് വെസ്റ്റ് ഡിവിഷൻ ഭാഗത്ത് അഞ്ച് മുറി ലൈൻസിൽ നാലാം വീട്ടിൽ താമസക്കാരനായ രാജാംഗമാണ് (61) പിടിയിലായത്. അടുക്കള തോട്ടത്തിൽ നിന്ന് 14 ചുവട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേവികുളം പൊലീസ് ഇൻസ്‌പെക്ടർ പി.കെ. കവിരാജന്റെ നിർദ്ദേശപ്രകാരം എസ്.ഐ പി.എച്ച്. ഹാഷിം, എ.എസ്.ഐ സുരേഷ് കുമാർ, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒ മനു കെ. പ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |