കട്ടപ്പന: ഇന്നലെ പെയ്ത കനത്ത മഴയിൽ കട്ടപ്പന പുതിയ ബസ് സ്റ്റാന്റ് വെള്ളത്തിൽ. വൈകിട്ട് അഞ്ചോടെയാണ് കട്ടപ്പന പ്രദേശത്ത് കനത്ത മഴ പെയ്തത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന മഴയിൽ കട്ടപ്പന പ്രദേശത്ത് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. പുതിയ ബസ് സ്റ്റാന്റിനുള്ളിൽ വെള്ളം കെട്ടികിടന്നത് ബസുകൾക്കും യാത്രികർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മുമ്പും ബസ് സ്റ്റാന്റിൽ സമാനമായി വെള്ളം കെട്ടിക്കിടന്ന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഓടകളിൽ നീരൊഴുക്ക് സുഗമമല്ലാത്തതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമാകുന്നത്. ഇക്കാര്യം വ്യാപാരികൾ അടക്കം നിരവധി തവണ നഗരസഭയെ അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.
ഇന്നലെ മണിക്കൂറുകളോളമാണ് ബസ് സ്റ്റാന്റിൽ വെള്ളം കെട്ടിക്കിടന്നത്. ബസ് സ്റ്റാന്റിലെ ഷോപ്പിങ് കോംപ്ലക്സും ഇതോടെ ചെളിക്കുണ്ടിലായി. യാത്രികർ ഏറെ പണിപ്പെടാണ് വാഹനങ്ങളിൽ കയറാൻ എത്തിയത്. മഴയെ തുടർന്ന് കട്ടപ്പനയാറ്റിൽ അനിയന്ത്രിതമായി ജലനിരപ്പ് ഉയർന്നിരുന്നു. ഇന്നലത്തെ മഴയിൽ കട്ടപ്പന വള്ളക്കടവിൽ ചക്കുംമൂട്ടിൽ ജോണിയുടെ വീടിനു മുകളിലേക്ക് മരം വീണ് വീടിനു കേടുപാടുകളുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |