SignIn
Kerala Kaumudi Online
Friday, 06 November 2026 2.13 AM IST

26 വീട്ടുഇറയങ്ങൾ മനോഹര ചിത്രങ്ങളുടെ വസന്തം തീർക്കും

e

നാട് ഗ്യാലറിയാകുന്ന പത്തിരുപത്താറ് നാളെ മുതൽ

വടക്കാഞ്ചേരി: കലാ ഗ്രാമം എങ്കക്കാടിലെ 26വീട്ടുഇറയങ്ങൾ (വരാന്തകൾ) നാളെ മുതൽ മനോഹര ചിത്രങ്ങളുടെ വസന്തം തീർക്കുമെന്ന് നിറച്ചാർത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് അറിയിച്ചു. ഇന്ത്യൻ ചിത്രകലയിൽ അപൂർവമായ പരീക്ഷണത്തിനാണ് എങ്കക്കാടിലെ നിറച്ചാർത്ത് കലാ- സാംസ്‌കാരിക സമിതി തുടക്കം കുറിക്കുന്നത്. 10വർഷമായി നടത്തിയ നി-ഫെസ്റ്റിലൂടെ പിറവിയെടുത്തവയിൽ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ഫോറസ്റ്റ് ഓഫീസ് റോഡ് മുതൽ ഭരതൻ റോഡ് വഴി കുന്നത്ത് പറമ്പിൽ സമാപിക്കും വിധം 26 വീടുകളിലെ ഇറയങ്ങളിൽ പ്രദർശിപ്പിക്കുക. 45 കലാ കൃത്തുക്കളുടെ പെയിന്റിങ്ങുകളോടൊപ്പം ശില്പങ്ങളും ആസ്വദിക്കാം. മാവേലിക്കര ഫൈൻ ആർട്സ് കോളേജിലെ പ്രിൻസിപ്പൽ മനോജ് വൈലൂർ, ക്യൂറേറ്റർ മേഘ ശ്രേയസ് എന്നിവർ ചിത്രകലാ ശില്പശാലയിലെ കുട്ടികളോടൊപ്പം 700 മീറ്റർ പദയാത്ര നടത്തി ചിത്രാസ്വാദനം നടത്തും. ഡിസംബർ 6 വരെ രാവിലെ 10മുതൽ വൈകീട്ട് 5വരെയാണ് സന്ദർശന സമയം. ഇതോടെ നി- ഫെസ്റ്റ് 11-ാം പതിപ്പിനും തുടക്കമാകും. ബ്രോഷർ മനോജ് വൈലൂർ പ്രകാശനം ചെയ്യും. ചിത്രകാരൻ ജഗേഷ് എടക്കാട് കുട്ടികൾക്കുള്ള ദ്വിദിന ചിത്ര കലാ ശില്പശാല നയിക്കും. കുട്ടികളൊരുക്കിയ ഡ്രോയിംഗ്, പെയിന്റിംഗ്, കൊളാഷ്, ശില്പപ്രദർശനവും ഉണ്ടാകും. സിന്ധു ലക്ഷ്മി, ശ്രീദേവി സന്തോഷ്, ദാസ് വടക്കാഞ്ചേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ചിത്രകലയുടെ കൊടുമുടി

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ എങ്കക്കാടിന്റെ അക്ഷര വെളിച്ചം രാമസ്മാരക ലോവർ പ്രൈമറി സ്‌കൂൾ സംരക്ഷണത്തിനാണ് 10വർഷം മുമ്പ് നിറച്ചാർത്ത് ചിത്രകലാ വിരുന്ന് ആരംഭിച്ചത്. പ്രശസ്തർ വരച്ച ചിത്രങ്ങൾ വിറ്റഴിച്ച് ലക്ഷ്യം നേടി. തുടർന്ന് നിറച്ചാർത്തിനെ ലോകം മുഴുവൻ സുപ്രസിദ്ധമാക്കി. 11-ാമത് നി- ഫെസ്റ്റ് ഡിസംബർ ആദ്യവാരം ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL