
കൊല്ലം: നേത്രരോഗവിദഗ്ദ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഒഫ് ഒഫ്‌താൽമിക് സർജൻസ് നടത്തിവരുന്ന അൻപ് പദ്ധതിയുടെ ഈ വർഷത്തെ സമാപനവും ആഘോഷവും ശനിയാഴ്ച വൈകിട്ട് 4ന് കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കും. പദ്ധതിയുടെ ഭാഗമായി 110 നേത്രപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് 5,295 കുട്ടികളെ പരിശോധിച്ചുവെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. തുടർചികിത്സ, കണ്ണടകൾ, തിമിര ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സകളും ലഭ്യമാക്കി. ഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയാകും. അസോ. സംസ്ഥാന പ്രസിഡന്റ് ഡോ.രാജീവ് സുകുമാരൻ, ട്രഷറർ ഡോ.യാസ്മിൻ അലി, ഓർഗനൈസിംഗ് ചെയർമാൻ ഡോ.ഷൈനി നെപ്പോളിയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |