SignIn
Kerala Kaumudi Online
Friday, 06 November 2026 1.20 AM IST

അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവം, ട്രോഫി സ്വീകരണ യാത്ര

klm
അഞ്ചൽ ഉപജില്ലാ സ്‌കൂൾ കലോത്സവ ട്രോഫി സ്വീകരണയാത്രയുടെ ഫ്‌ളാഗ് ഒഫ് കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ശരത്കുമാർ നിർവഹിക്കുന്നു

പുനലൂർ: അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രോഫി സ്വീകരണ യാത്ര കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ശരത്കുമാർ അഞ്ചൽ എ.ഇ.ഒ ഓഫീസിൽ ഫ്ലാഗ് ഒഫ് ചെയ്തു. വിവിധ സ്കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങിയ യാത്ര കരവാളൂർ എ.എം.എം.എച്ച്.എസിൽ സമാപിച്ചു. ഓവറോൾ ട്രോഫി ജനറൽ കൺവീനർമാരായ കെ.ബീന, വി.മിനി എന്നിവർ ഏറ്റുവാങ്ങി. അഞ്ചൽ എ.ഇ.ഒ ജഹ്ഫറുദ്ദീൻ, ട്രോഫി കമ്മിറ്റി ചെയർമാൻ ആശ സുധീഷ്, കൺവീനർ എസ്.ഷൈൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ജിഷ മുരളി, സ്റ്റേജ്-പന്തൽ കമ്മിറ്റി കൺവീനർ നുജൂബ്, പബ്ലിസിറ്റി കൺവീനർ ഷഫീക് റഹ്മാൻ, ബി.പി.സി സുബീഷ് ജോർജ്, എസ്.ഷാജഹാൻ, റെജി തടിക്കാട്, യൂസുഫ്, അജ്മൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL