SignIn
Kerala Kaumudi Online
Friday, 06 November 2026 1.21 AM IST

'ശിഖ' ആരോഗ്യ ശില്പശാല

sikha

കൊച്ചി: തൊഴിലിടങ്ങളിൽ തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പോളിടെക്നിക്, ഐ.ടി.ഐ വിദ്യാർത്ഥിനികൾക്കായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച 'ശിഖ" ആരോഗ്യ സുരക്ഷിതത്വ ശില്പശാല കളമശേരി എസ്.ഐ.ടി.ടി.ടി.ആർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീശാക്തീകരണം സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള ബോദ്ധ്യത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്. തുല്യജോലിക്ക് സ്ത്രീക്കും പുരുഷനും വ്യത്യസ്ത വേതനം നൽകുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയർമാൻ കെ.ഇ. ജമാൽ മണക്കാടൻ പരിശീലന പുസ്തകം പ്രകാശനം ചെയ്തു. കൗൺസിലർ കെ.ഇ. മാഹിൻ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ ആർ. സൂരജ് കൃഷ്ണൻ, ജോയിന്റ് ഡയറക്ടർ നിതീഷ് ദേവരാജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL