SignIn
Kerala Kaumudi Online
Sunday, 01 November 2026 2.11 AM IST

കഞ്ചാവ് കടത്ത്: മൂന്ന് പ്രതികൾക്കും കഠിനതടവും പിഴയും ശിക്ഷ 

sentenced

ഇടുക്കി: കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് ആറ് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി പുതുവൽവെളി (മീനാമൻസിൽ) വീട്ടിൽ അനൂപ് അഷറഫ് (35), കണ്ണൂർ തളിപ്പറമ്പ് പുഴകുളങ്ങര സ്വദേശിനി മുബിനാസ് വീട്ടിൽ എ. ജംസീല (36), കോഴിക്കോട് താമരശ്ശേരി നരിക്കുനി സ്വദേശിനി വലിയേടത്ത് വീട്ടിൽ വി. ഷീബ (44) എന്നിവരെയാണ് ആറ് വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും തൊടുപുഴ എൻ.ഡി.പി.എസ് കോടതി പി.കെ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.

2017 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊക്കയാർ 34-ാം മൈലിൽ ദേശീയപാത 183ന് സമീപത്തെ സെന്റ് ആന്റണീസ് സ്‌കൂളിലേക്കുള്ള വഴിയിൽ നിന്നാണ് 3.48 കിലോഗ്രാം കഞ്ചാവുമായി മൂവരും പിടിയിലായത്. പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന വി.എ. സലിമും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇടുക്കി അസി. എക്‌സൈസ് കമ്മിഷണറായിരുന്ന ടി.എ. അശോക് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷാണ് ഹാജരായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, LATESTNEWS, KANJAV, SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY