SignIn
Kerala Kaumudi Online
Friday, 06 November 2026 1.21 AM IST

അക്വാപോണിക്സ് വിളവെടുപ്പ്

aqua
അക്വാപോണിക്സ് കൃഷി വിളവെടുപ്പ് വൈസ് ചാൻസലർ ഡോ. കെ.കെ സാജു ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ താവക്കര ക്യാമ്പസിൽ നടത്തിവന്ന അക്വാപോണിക്സ് കൃഷി വിളവെടുത്തു. വൈസ് ചാൻസലർ ഡോ. കെ.കെ സാജു ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ ഈ കൃഷിരീതി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭകൻ ദിനിൽ പ്രസാദിന്റെ സ്റ്റാർട്ടപ്പായ നെയ്തൽ അക്വാവൺ സെന്ററാണ് ഈ ജൈവകൃഷിരീതി ക്യാമ്പസിൽ നടപ്പിലാക്കിയത്. മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന ജലം ഉപയോഗിച്ച് തന്നെ പച്ചക്കറിയും കൃഷി ചെയ്യാം എന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. 400ഓളം റെഡ് തിലാപ്പിയ മത്സ്യങ്ങളും പത്തോളം ഇനത്തിൽപ്പെട്ട പച്ചക്കറികളും ഇവിടെ കൃഷി ചെയ്തുവരുന്നു. കുറഞ്ഞ സ്ഥലം, കുറഞ്ഞ ജലം, കുറഞ്ഞ മാലിന്യം, കൂടുതൽ വിളവ് എന്നതാണ് ഇതിന്റെ സവിശേഷത. രാസവളം ഉപയോഗിക്കാത്തതിനാൽ വിഷാംശമില്ലാത്ത ജൈവ ഉത്പന്നങ്ങളാണ് ഈ കൃഷിയിലൂടെ ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL