
തൊടുപുഴ: നിരോധിത പുകയില ഉത്പന്നങ്ങളുമായി തൊടുപുഴ താന്നിയംപാറയിൽ ബാബു ജോസഫിനെ (47) പൊലീസും എക്സൈസ് സംഘവും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടി. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് 542 പായ്ക്കറ്റ് ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ഇത് വിദ്യാർഥികൾക്കും മറ്റും വിൽപന നടത്തുന്നതനായി സൂക്ഷിച്ചിരുന്നതാണെന്ന് സിഐ കെ.പി. മനേഷ് പറഞ്ഞു. ഇയാൾക്കെതിരെ കേസ് എടുത്തു. എസ്ഐമാരായ ആൽബിൻ, ഷിജു കുര്യാക്കോസ്, ബിജു ,ജോളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |