SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

പൊലീസ് മേധാവിയെയും ഡിവൈ.എസ്.പി യെയും ആദരിച്ചു

sp-

കാസർകോട് :ഷാരോൺ രാജ് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥരായ കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, കാസർകോട് ഡി.സി ആർ.ബി ഡിവൈ.എസ്.പി കെ.ജെ ജോൺസൻ എന്നിവരെ പൂച്ചക്കാട് ഗഫൂർ ഹാജി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആദരിച്ചു. നെയ്യാറ്റിൻകരയിലെ ഷാരോൺ വധകേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ ലഭിക്കുന്നതിന് നിയമ പോരാട്ടം നടത്തിയത് ഇരുവരുമാണ് .ഡി.ശില്പ അന്ന് തിരുവനന്തപുരം റൂറൽ എസ്‌.പിയായിരുന്നു. കെ.ജെ.ജോൺസനായിരുന്നു ഈ കേസ് അന്വേഷണം നടത്തിയത്. നിലവിൽ പൂച്ചക്കാട് ഗഫൂർ ഹാജി വധകേസ് ഇദ്ദേഹമാണ് അന്വേഷിക്കുന്നത്. ചടങ്ങിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ ആമു ഹാജി, കൺവീർ സുകുമാരൻ പൂച്ചക്കാട്, പള്ളിക്കര പഞ്ചായത്ത് മെമ്പർ സിദ്ദിഖ് പള്ളിപ്പുഴ, ബഷീർ പൂച്ചക്കാട്, കെ.എസ്‌.മുഹാജിർ, ഷെരീഫ് ഹാജി, അഹമ്മദ്‌ മുസമിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL