SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളെ ഒഴിവാക്കി കോൺഗ്രസ് പട്ടിക

congress

കാസർകോട്: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ കാസർകോട് ജില്ലയെ പൂർണ്ണമായും ഒഴിവാക്കി. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പേരുകൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.

തർക്കമുള്ള മണ്ഡലങ്ങളിലെ ഒഴിച്ച് നിർത്തിയാണ് ആദ്യ പട്ടികയെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. ഉദുമയിലും തൃക്കരിപ്പൂരിലും പാർട്ടിക്കുള്ളിലെ കലഹം തീർന്നില്ലെന്നതിന്റെ തെളിവു കൂടിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ വൈകൽ. ഇരു മണ്ഡലങ്ങളിലേക്കുമായി എട്ട് പേരുകൾ ഡി.സി സി നേതൃത്വം കെ.പി.സി സിക്ക് സമർപ്പിച്ചിരുന്നു.

നാല് പേരുടെ പട്ടിക നൽകിയ കാഞ്ഞങ്ങാട്ട് നിയോജകമണ്ഡലം ജോസഫ് വിഭാഗത്തിന് നൽകിയതോടെ ആ തലവേദന ഒഴിവായി. തൃക്കരിപ്പൂർ മണ്ഡലം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് ഏറ്റെടുക്കാൻ ധാരണയായെങ്കിലും സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്.ജോസഫ് വിഭാഗമാകട്ടെ തൃക്കരിപ്പൂരിന് പകരം ഏറ്റെടുത്ത കാഞ്ഞങ്ങാട് സീറ്റിൽ ഷൈജു ഓട്ടപ്പള്ളിയെ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

തൃക്കരിപ്പൂരിൽ നാല് പേരുകൾ

തൃക്കരിപ്പൂരിലേക്ക് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, കെ.പി.സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ജോമോൻ ജോസ് എന്നിവരുടെ പട്ടിക കോൺഗ്രസ് നേതൃത്വത്തിന്റ കൈയിലുണ്ട്. അതിനിടയിൽ ജോമോൻ ജോസിനെതിരെ നേതൃത്വത്തിനെതിരെ കത്തയച്ചു എന്ന വിവാദവും പാർട്ടിക്കുള്ളിൽ ഉണ്ടായി. കെ.പി.സി സി സെക്രട്ടറി കെ. നീലകണ്ഠൻ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഉദുമയെയും പ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കിയത് ചർച്ചയായിട്ടുണ്ട്. ജില്ലയിലെ കോൺഗ്രസ് നേതാക്കളെല്ലാം ദിവസങ്ങളോളം കെ.പി.സി സി ഓഫീസിൽ തമ്പടിച്ചു പ്രമുഖ നേതാക്കളുമായി പലവട്ടം ചർച്ചകൾ നടത്തിയിട്ടും പ്രഖ്യാപനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

കാസർകോട്ട് ജില്ലാ പ്രസിഡന്റിനെ ഇറക്കി ലീഗ്
കാസർകോട്: കാസർകോട് നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീർഘകാലമായി സംഘടനാ സംവിധാനത്തിൽ ശക്തമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹത്തിന് നിയമസഭയിലേക്ക് മത്സരിക്കുന്നതിനുള്ള നിയോഗം കൈവരുമെന്ന പ്രതീക്ഷിച്ചിരുന്നു.

കല്ലട്ര മാഹിൻ ഹാജിയുടെ സംഘടനാ പരിചയവും സാമൂഹിക ബന്ധങ്ങളും പാർട്ടി ഘടനയുടെ പിന്തുണയും ശക്തമായ തിരഞ്ഞെടുപ്പ് സാധ്യതകൾ സൃഷ്ടിക്കുന്നുവെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CON PATTIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL