SignIn
Kerala Kaumudi Online
Monday, 08 June 2026 1.22 AM IST

1.120 കിലോഗ്രാം കഞ്ചാവുമായി ബംഗാളി പിടിയിൽ

തലശ്ശേരി: ‘ഓപ്പറേഷൻ തണ്ടർ’ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. 1.120 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷാഹിദൂർ ഹക്ക് (35) ആണ് പിടിയിലായത്.

തിരുവങ്ങാട് കണ്ടിക്കൽ അണ്ടർപാസിന് സമീപം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി വലയിലായത്. ഹോണ്ട ഏവിയേറ്റർ സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുകയായിരുന്നു കഞ്ചാവ്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. അദർശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബി. നസീർ, ടി. സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സുമേഷ്, എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി. രതീഷ്, കെ. സരിൻരാജ്, വി. ഷിനോയ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ദീപ, ഡ്രൈവർ സരിൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL