SignIn
Kerala Kaumudi Online
Thursday, 11 June 2026 3.14 AM IST

അനധികൃതമായി കൊണ്ടുപോവുകയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

gas-
കണ്ണപുരം-ഇരിണാവ് റോഡിന് സമീപം പിടികൂടിയ ഗ്യാസ് സിലിണ്ടറുകൾ ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു കെ. എൻ പരിശോധിക്കുന്നു

കണ്ണൂർ: അമിത വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകുന്നതിന് അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 ഗ്യാസ് സിലിണ്ടറുകൾ കണ്ണൂർ താലൂക്കിലെ കണ്ണപുരം ഇരിണാവ് റോഡിന് സമീപം പിടികൂടി. ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയെ തുടർന്ന് അഗ്നി ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിന്റെ വാഹനത്തിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്.

താലൂക്ക് സപ്ലൈ ഓഫീസർ ജെ.എം.സ്മിത, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി.വി.വിനോദ് കുമാർ, കെ.റിജേഷ്, സി.രാജീവൻ, വൈ.റോബെർട്ട് എന്നിവരാണ് പരിശോധന ടീമിലെ മറ്റംഗങ്ങൾ. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിലവിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷൻ വീടുകളിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അവരുടെ ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഗ്യാസ് ഏജൻസി വഴി തിരികെ നൽകേണ്ടതാണെന്നും, അല്ലാത്ത പക്ഷം അത്തരം ഉപഭോക്താക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL