പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ത്രിദിന പരിസ്ഥിതി ചലച്ചിത്രമേള നാളെ മുതൽ കൈരളി മിനി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 5ന് സീക്ക് ഡയറക്ടറും പരിസ്ഥിതി പ്രവർത്തകനുമായ ടി.പി പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച 'കാസവ്' ഉദ്ഘാടന ദിവസം പ്രദർശിപ്പിക്കും. ലബനൻ ജനതയോട് ഐകദാർഢ്യം പ്രഖ്യാപിച്ച് മൌനിയ അക്ല് സംവിധാനം ചെയ്ത 'കോസ്റ്റ ബ്രാവ, ലബനൻ' 19ന് പ്രദർശിപ്പിക്കും. ആഗോളതാപനവും അതിന്റെ ഇരകളാകുന്ന സാധാരണ മനുഷ്യരുടെ ജീവിതവും ചർച്ചചെയ്യുന്ന ആഫ്രിക്കൻ സിനിമയായ 'ബീട്രസ് ഓഫ് ദി സതേൺ വൈൽഡ്' മേളയുടെ അവസാന ദിവസമായ 20ന് പ്രദർശിപ്പിക്കും. മലയാളം സബ് ടൈറ്റിലുകളോടെയാകും പ്രദർശനം. വൈകീട്ട് 5.30 മുതലുള്ള പ്രദർശനം സൗജന്യമാണെന്ന് സെക്രട്ടറി പി. പ്രേമചന്ദ്രൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |