
ഇരിട്ടി: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘവുമായി ഗൂഢാലോചനയും കടത്താൻ പ്രേരണയും നൽകിയ മയക്കുമരുന്നു കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെ ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. ഉളിക്കൽ മണിപ്പാറ സ്വദേശി ചെരട്ടയാടൻ വീട്ടിൽ സി.എച്ച്. അൻസീർ (28) ആണ് അറസ്റ്റിലായത്.
ഏപ്രിൽ 26 ന് അഞ്ചു ഗ്രാമിലധികം എം.ഡി.എം.എയുമായി ഇരിട്ടിയിൽ വച്ച് നുച്യാട് സ്വദേശികളായ മുഹമ്മദ് സാദിഖ്, എം. മിഥിലാജ് എന്നിവരെ ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിന്റെ ഭാഗമായി ജയിലിലുള്ള പ്രതികളുടെ മൊഴികൾ പ്രകാരം മൊബൈൽ വിവരങ്ങൾ പരിശോധിച്ചും ബാങ്ക് പണമിടപാടുകൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അൻസീറിനെ അറസ്റ്റ് ചെയ്തത്.
ഉളിക്കൽ മേഖലയിലെ പ്രധാനി
ഉളിക്കൽ നുച്യാട് മേഖലയിലെ പ്രധാന ലഹരി വിൽപ്പനക്കാരനാണ് അൻസീർ എന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. കോതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും ചിലർ നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം പറഞ്ഞു. അന്വേഷകസംഘത്തിൽ എക്‌സൈസ് പ്രിവന്റിവ് ഓഫീസർമാരായ ബഷീർ പിലാട്ട്, കെ.കെ.ഷാജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ വി.എൻ.സതീഷ്, ബെൻഹർ കോട്ടത്തുവളപ്പിൽ, കെ.രമിഷ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജിനീഷ്എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |