SignIn
Kerala Kaumudi Online
Friday, 19 June 2026 5.04 AM IST

മൺസൂൺ മത്സ്യ സമൃദ്ധി വിളവെടുപ്പ് നടത്തി

malsya
👆🏻മൺസൂൺ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി തൃപ്പങ്ങോട്ടൂരിൽ വിനീഷ് കെ എന്ന കർഷകന്റെ ഫാമിൽ നടത്തിയ മത്സ്യകൃഷി വിളവെടുപ്പ്

കണ്ണൂർ: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യലഭ്യത ഉറപ്പുവരുത്താനും വിഷരഹിത മത്സ്യം ലഭ്യമാക്കുന്നതിനായി ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മൺസൂൺ മത്സ്യസമൃദ്ധി 2026 പരിപാടിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ കെ. വിനീഷിന്റെ ഫാമിലാണ് വിളവെടുപ്പ് നടത്തിയത്. വരാൽ, ആസാം വാള എന്നീ മത്സ്യങ്ങളാണ് പ്രധാനമായും വിളവെടുത്തത്. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.സി മുകുന്ദന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റജില, കെ. വിനീഷ്, കെ.സി കുമാരൻ, ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ എ.എ സുലൈമാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ കെ. സന്ധ്യ, അക്വാകൾച്ചർ പ്രമോട്ടർ സജിന എന്നിവർ സംസാരിച്ചു. അക്വാകൾച്ചർ പ്രമോട്ടർ റസീന പങ്കെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി മത്സ്യകൃഷി മേഖലയിൽ സജീവമാണ് വിനീഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL