
ശ്രീകണ്ഠാപുരം:ഈ വർഷത്തെ എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മിൽമ ഡീലർമാരുടെയും പാൽ വിതരണ വാഹന ജീവനക്കാരുടെയും മക്കളെ ശ്രീകണ്ഠപുരത്തുള്ള മിൽമ കണ്ണൂർ ഡയറിയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ശ്രീകണ്ഠാപുരം നഗരസഭ അദ്ധ്യക്ഷൻ അഡ്വ.ഇ.വി.രാമകൃഷ്ണൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ കുട്ടികളെ അദ്ദേഹം അനുമോദിച്ചു. വാർഡ് കൗൺസിലർ ശ്രീ. ബിജു തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഡെയറി മാനേജർ അർബിൻ എം.ഭാസ്കർ സ്വാഗതവും അസിസ്റ്രന്റ് മാനേജർ (മാർക്കറ്റിംഗ് ) അരുൺ കുര്യൻ നന്ദിയും പറഞ്ഞു. പി.എസ്.സുധീർ , ബ്രിജിത്ത് കുമാർ,ചിത്രകുമാർ, ജിനു, ഷിജിലേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |