SignIn
Kerala Kaumudi Online
Sunday, 05 July 2026 1.15 AM IST

കർഷകസഭയും ഞാറ്റുവേല ചന്തയും

krishi

കാഞ്ഞങ്ങാട് : തിരുവാതിര ഞാറ്റുവേല കാർഷിക ഉത്സവം ഭാഗമായി ജനപ്രതിനിധികളുടെയും കാർഷിക കർമ്മസേന, ജീവനക്കാർ, കൃഷിക്കാർ എന്നിവരുടെ കൂട്ടായ്മയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി.നടീൽ വിത്തുകളുടെ പ്രദർശനം, വിതരണം, ബോധവത്ക്കരണം, സൗജന്യ തൈകളുടെ വിതരണം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.പി.ജാഫർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ എൻ.ഉണ്ണികൃഷ്ണൻ , അനിൽ വാഴുന്നോറടി, പാടശേഖരസമിതി സെക്രട്ടറി പി.സുശാന്ത് എന്നിവർ സംസാരിച്ചു. ഫീൽഡ് ഓഫീസർ എസ് രമേഷ് കുമാർ സ്വാഗതം പറഞ്ഞു. കൗൺസിലർമാർ, കാർഷിക കർമ്മ സേന അംഗങ്ങൾ, ജീവനക്കാർ, കർഷകർ, പാടശേഖര സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL