
കണ്ണൂർ: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ പരിശോധന നടത്തുന്നതായി വിജിലൻസ് സംഘം കണ്ടെത്തി. കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് നാലുമണിയോടെ നടന്ന പരിശോധനയിൽ പരിയാരം ഗവ.മെഡിക്കൽ കോളേജിലെ നേത്ര രോഗ വിദഗ്ധ പിലാത്തറയിലെ സ്വകാര്യ കണ്ണട വില്പനശാലയിൽ പരിശോധന നടത്തുന്നത് കണ്ടെത്തി. ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയത്.
പയ്യന്നൂർ,തലശേരി, കണ്ണൂരിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ചില സർക്കാർ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി പ്രതിഫലം കൈപ്പറ്റുന്ന വിവരവും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇത്തരം ഡോക്ടർമാരുടെ ലിസ്റ്റ് വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കായി വരുന്ന രോഗികളോട് സ്വകാര്യ ആശുപത്രിയിൽ വന്നു കാണാൻ പറയുന്ന ഡോക്ടർമാരുടെ ലിസ്റ്റും വിജിലൻസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്.
നോൺ പ്രാക്ടീസിംഗ് അലവൻസ് അടിസ്ഥാനശമ്പളത്തിന്റെ 25 ശതമാനം
മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 25ശതമാനം നോൺ പ്രാക്റ്റിസിംഗ് അലവൻസും സർക്കാർ കൊടുക്കുമ്പോഴും ചിലർ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി പരിശോധന തുടരുകയാണ്. കൂടാതെ ഡോക്ടർമാർ അവരുടെ താമസ സ്ഥലത്ത് അല്ലാതെയുള്ള എല്ലാ സ്വകാര്യ പരിശോധനകളും നടത്തരുതെന്ന ഉത്തരവും നിലനിൽക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |