ഉദയഗിരി: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന ചർച്ചകളുടെ ഭാഗമായി ഉദയഗിരി ഗ്രാമ പഞ്ചായത്ത് സെമിനാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എം.എൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി, തോമസ് വക്കത്താനം, ജോയിച്ചൻ പള്ളിയാലിൽ, നിർവഹണ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഫോറസ്റ്റ്, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വ്യാപാരി പ്രതിനിധികൾ, ഓട്ടോ ടാക്സി പ്രതിനിധികൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എൻ പ്രസന്നകുമാർ സ്വാഗതവും ജോസഫ് പാലാക്കാവുങ്കൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |