SignIn
Kerala Kaumudi Online
Monday, 06 July 2026 6.36 AM IST

കിസാൻസഭ ജില്ലാ പ്രവർത്തക ക്യാമ്പ്

kisan
അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ പ്രവർത്തക ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂർ: കാർഷികമേഖലയുടെ നട്ടെല്ല് ഒടിക്കുന്ന രീതിയിൽ രാസവളങ്ങൾക്ക് കുത്തനെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ പ്രവർത്തക ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ദിനകരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപൻ, ജില്ലാ സെക്രട്ടറി സി.പി ഷൈജൻ, പ്രസിഡന്റ് പി.കെ മധുസൂദനൻ, കെ.പി കുഞ്ഞികൃഷ്ണൻ, സി. വിജയൻ, സി.എച്ച് വത്സലൻ, പായം ബാബുരാജ്, ശാന്ത പയ്യരട്ട, സി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. ടി.കെ വത്സലൻ രക്തസാക്ഷി പ്രമേയവും പി.കെ മുജീബ് റഹ്മാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലയിലെ 14 മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള 152 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL