കൊടിയൂർ: കൊട്ടിയൂർ ചപ്പമലയിൽ കാട്ടാന ശല്യം അതിരൂക്ഷം. ഒരാഴ്ചയിലേറെയായി പ്രദേശത്ത് തമ്പടിച്ച് നിൽക്കുന്ന കാട്ടാനകൾ ജനങ്ങളുടെ സ്വൈരജീവിതം നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ ചപ്പമലയിലെ കോവൂർ പുഷ്പയുടെ കൃഷിയിടത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി.
പുഷ്‌പയുടെ ഉടമസ്ഥതയിലുള്ള നിരവധി തെങ്ങുകളും റബ്ബർ മരങ്ങളുമാണ് കാട്ടാനകൾ പിഴുതെടുത്തും ഒടിച്ചുകളഞ്ഞും നശിപ്പിച്ചത്. ഈ പ്രദേശത്ത് പുഷ്പയുടെ വീട് മാത്രമാണുള്ളത്. അതിനാൽ തന്നെ ഓരോ ദിവസവും കടുത്ത ഭീതിയിലാണ് ഇവർ കഴിയുന്നത്. റബ്ബറിനും തേങ്ങയ്ക്കും നല്ല വിലയുള്ള സമയത്താണ് കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇവരുടെ കൃഷിയിടത്തിൽ കാട്ടാനകൾ വ്യാപകമായി നാശം വിതച്ചതോടെ ഇനി എങ്ങനെ ജീവിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.
വന്യജീവികൾ കൃഷിയിടത്തിലെത്തുന്ന വിവരം വനപാലകരെ അറിയിച്ചാലും കാര്യമായ പ്രയോജനമില്ല. ഉദ്യോഗസ്ഥർ ഏതാനും പടക്കങ്ങൾ പൊട്ടിച്ച് മടങ്ങിപ്പോകുന്നതല്ലാതെ തുടർ നടപടികൾ ഒന്നും സ്വീകരിക്കാറില്ല. ആനകൾ തമ്പടിച്ചിടുള്ള സ്ഥലം കാണിച്ചു കൊടുത്തിട്ടും തിരച്ചിൽ നടത്താൻ മതിയായ സ്റ്റാഫ് ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു
പുഷ്പ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |