SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.42 PM IST

കെ - റീപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിക്കുവാൻ സിൻഡിക്കേറ്റ്

കണ്ണൂർ: പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രൂപീകൃതമായ ആദ്യ സിൻഡിക്കേറ്റ് യോഗത്തിൽ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഒരുപോലെ ബുദ്ധിമുട്ടുന്ന സർവകലാശാല പരീക്ഷ മാർക്കുകൾ രേഖപ്പെടുത്തുന്ന സോഫ്റ്റ് വെയറായ കെ - റീപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ പരീക്ഷയുടെ ചാർജുള്ള സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ദിവസം ചാൻസിലർ ഉദ്ഘാടനം ചെയ്ത താവക്കരയിലെ ഫോക്‌ ലോർ സെന്ററിലെ പുരാവസ്തുക്കൾ അനുമതിയില്ലാതെ മാറ്റിയത് മൂലം സർവകലാശാലയ്ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട്, മുൻ വൈസ്ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ വാടക വീട് സർവകലാശാല ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത് തുടങ്ങിയവ അന്വേഷിക്കുവാൻ വർക്ക്സ് ആൻ‌ഡ് പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മറ്റിയെ ചുമതല പ്പെടുത്തി.

പാറാൽ അറബിക് കോളേജ് പ്രൻസിപ്പൽ ഡോ. അബ്ദുൾ ജലീലിന്റെ നിയമനം അംഗീകരിച്ചു.

പരീക്ഷാ കൺട്രോളർ പോസ്റ്റ് നോട്ടിഫൈ ചെയ്യുവാൻ തീരുമാനിച്ചു. അഡ്വ. എസ്. മുഹമ്മദ്, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഔസേപ്പച്ചൻ, ഡോ. എൻ.കെ. ദീപക്, ഡോ. ആർ.കെ. ബിജു, ഫർഹാൻ മുണ്ടേരി, ഡോ. ഷിനോ പി ജോസ്, ഡോ. പ്രജിത പി, ഡോ. ഷബീറലി, രജിത എസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL