SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

ഡോക്ടർമാർ കളക്ടറേറ്റ് മാർച്ച് നടത്തി

docters

കണ്ണൂർ:നഴ്സുമാരുടെ സമരത്തിനിടെ ഡോക്ടറെ കൈയേറ്റം ചെയ്തെന്നാരോപിച്ച് കൊയ്ലി ആശുപത്രി ഡോക്ടർമാരും ജീവനക്കാരും കളക്ടറേറ്റ് മാർച്ച് നടത്തി. ഐ.എം.എ ഹാളിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മുൻ ഐ.എം.എ ജില്ല പ്രസിഡന്റ് ഡോ.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ആശുപത്രി കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി കൊയിലി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പി.കെ.ഗംഗാധരൻ നായർ ഡോക്ടറെ സഞ്ചാര സ്വാതന്ത്യം നിഷേധിച്ച് വളഞ്ഞ് പീഡിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.ഡോ.രമ ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ അരുൺ ദിവാകർ,ബിനോദ് വർഗീസ്, ജിതേന്ദ്രനാഥ്, ആനന്ദ്, സനൂഷ് രാജ്, രമാദേവി ശശികുമാർ, ശരത് എന്നിവരും ജീവനക്കാരും സമരത്തിന് നേതൃത്വം നൽകി. നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി

പടം: ആഷ്ലി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL