
പാലക്കുന്ന് : കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ബ്രോഷർ കെ.നീലകണ്ഠൻ എം.എൽ.എ പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ കോടോത്ത് വേണുരാജ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.നാരായണൻ അന്തിത്തിരിയൻ , അരവിന്ദൻ കോമരം , മുരളി കോമരം, ഗോപാലൻ കോമരം,കരുണൻ കോമരം,കരുണാകരൻ കോമരം ,മോഹനൻ കോമരം എന്നിവർ ചേർന്ന് ബ്രോഷർ ഏറ്റുവാങ്ങി.വർക്കിംഗ് ചെയർമാൻ അമ്പു ഞെക്ലി, കെ.വി.രഘുനാഥൻ , ജനറൽ കൺവീനർ വി.വി.കൃഷ്ണൻ, ട്രഷറർ തമ്പാൻ ചേടിക്കുന്ന്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ശശീന്ദ്രൻ കണിയാമ്പാടി, രാജേന്ദ്രൻ കണിയാമ്പാടി, രാജശേഖരൻ വെടിത്തറക്കാൽ, രവി കളനാട്,കുഞ്ഞികൃഷ്ണൻ മുച്ചിലോട്ട് , കുഞ്ഞിരാമൻ തായന്നൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |