
പയ്യന്നൂർ: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് നടപടികൾ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കണമെന്നും പൊതുജനങ്ങൾക്ക് നേരിട്ട് മസ്റ്ററിംഗ് നടത്തുന്നതിനായി പബ്ലിക് ലോഗിൻ സൗകര്യം അനുവദിക്കണമെന്നും ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്.) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മസ്റ്ററിംഗിനായി ഉപയോഗിക്കുന്ന ജീവൻരേഖ പോർട്ടലിൽ നിലവിൽ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് ലോഗിൻ സൗകര്യം ഉള്ളത്ഇതുമൂലം വയോജനങ്ങളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിൽ ദീർഘനേരം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. കേരളത്തിൽ കേന്ദ്ര സർക്കാർ സംരംഭമായ കോമൺ സർവീസ് സെന്ററുകൾ (സി.എസ്.സി) പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയ്ക്കും പെൻഷൻ മസ്റ്ററിംഗിനുള്ള ലോഗിൻ സൗകര്യം നൽകിയിട്ടില്ല. കൂടുതൽ കേന്ദ്രങ്ങളിലൂടെയും പൊതുജനങ്ങൾക്ക് നേരിട്ടും സേവനം ലഭ്യമാക്കിയാൽ തിരക്ക് കുറയ്ക്കാനും ഗുണഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി മസ്റ്ററിംഗ് പൂർത്തിയാക്കാനും കഴിയുമെന്ന് ബി.എം.എസ്. ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്റ് കെ.വി.ജഗദീശൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |