SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.20 AM IST

കോൺഗ്രസ് പ്രതിഷേധിച്ചു

congress

കണ്ണൂർ:വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി,കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരായ കേന്ദ്രസേനയുടെയും ഡൽഹി പൊലീസിന്റെയും അതിക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.നേതാക്കളായ പിടി മാത്യു ,കെ സി മുഹമ്മദ് ഫൈസൽ , രാജീവൻ എളയാവൂർ ,അഡ്വ. വി പി അബ്ദുൽ റഷീദ് , അമൃത രാമകൃഷ്ണൻ,സുരേഷ് ബാബു എളയാവൂർ, അഡ്വ. കെ സി ഗണേശൻ , ടി ജയകൃഷ്ണൻ ,കെ.പി.സാജു ,മനോജ് കൂവേരി , ബിജു ഉമ്മർ ,പി.മുഹമ്മദ് ഷമ്മാസ് , നൗഷാദ് ബ്ലാത്തൂർ ,അതുൽ , കൂക്കിരി രാജേഷ്, കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കോത്ത് ,സി വി അബ്ദുൽ ജലീൽ ,കെ ഉഷാ കുമാരി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL