
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പത്തോൻപതാം വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചിത്വ വീട് മാതൃകാപദ്ധതി ശ്രദ്ധേയമായി.ആദ്യ ഘട്ടത്തിൽ നൂറിൽ നൂറ് മാർക്ക് നേടിയ ആറു വീടുകളിലെ അംഗങ്ങൾക്ക് മൊമന്റോ വിതരണം ചെയ്തു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും പരിസ്ഥിതിപ്രവർത്തകനുമായ ഡോ.അംബികാസുതൻ മാങ്ങാട് വിശിഷ്ടാതിഥിയായി . കൗൺസിലർ എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാർഡിലെ എസ്.എസ്.എൽ.സി. പ്ലസ് 2 ഉന്നത വിജയം നേടിയ കുട്ടികളേയും എൽ.എസ്.എസ് - യു.എസ്.എസ് ജേതാക്കളേയും എം.എൽ.എ മൊമന്റോ നൽകി ആദരിച്ചു.കൗൺസിലർ കെ.കെ.ഗീത, കൃഷ്ണൻ പനങ്കാവ്, കെ.വി.ദാമോദരൻ ,എൻ.പ്രിയേഷ്, ഗംഗാധരൻ കൊവ്വൽ ,ഐ.ദിലീപ് , സി പി.വി വിനോദ്കുമാർ,എം. ദാക്ഷായണി സംസാരിച്ചു.മുൻകൗൺസിലർ കെ.കെ.ഗീത സ്വാഗതവും സി.ഡി.എസ് അംഗം വത്സല രാജൻ നന്ദി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |