SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.20 AM IST

വി.എസിനെ അനുസ്മരിച്ചു

puthukkudi

പാനൂർ:വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം പാനൂർ ഏരിയയിൽ സമുചിതമായി ആചരിച്ചു. ഏരിയയിലെ മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രങ്ങളിലും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. സി പി.എം പാനൂർ ഏരിയ കമ്മിറ്റി ഓഫീസായ രാജുമാസ്റ്റർ സ്മാരക മന്ദിരത്തിൽ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. എം.പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുധീർകുമാർ, കെ.കെ.പ്രേമൻ എന്നിവർ സംസാരിച്ചു. നോർത്ത് മേനപ്രം കൂത്തുപറമ്പ് രക്തസാക്ഷീ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പുതുകുടി പുഷ്പൻ സ്മാരക മന്ദിരത്തിന് സമീപം നടന്ന വി.എസ്.അനുസ്മരണം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു.അജിത അദ്ധ്യക്ഷത വഹിച്ചു. സിപി.എം പാനൂർ ഏരിയ കമ്മിറ്റി യംഗം വി.ഉദയൻ, മേനപ്രം ലോക്കൽ സെക്രട്ടറി ടി.ജയേഷ്, കെ.പി. ഷമീന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL