SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

കരാമരംതട്ടിൽ മോത്ത് ക്യാമ്പ്

moth

നടുവിൽ: ദേശീയ ശലഭപ്പാറ്റ വാരാചരണത്തിന്റെ ഭാഗമായി സർ സയ്യിദ് കോളേജ് വനശാസ്ത്ര വിഭാഗവും നേച്ചർ ക്ലബും ചേർന്ന് കരാമരംതട്ട് പൈതൽ വില്ലേജ് ഹോംസ്റ്റേയിൽ മോത്ത് ക്യാമ്പ് സംഘടിപ്പിച്ചു.

രാത്രികാല നിരീക്ഷണത്തിൽ ഏകദേശം 200 ഓളം മോത്ത് സ്പീഷീസുകൾ രേഖപ്പെടുത്തി. ശലഭപ്പാറ്റകളുടെ വൈവിധ്യം, അവയുടെ ആവാസവ്യവസ്ഥ, പരാഗണത്തിലും ഭക്ഷ്യശൃംഖലയിലും അവ വഹിക്കുന്ന പങ്ക്, ജൈവവൈവിധ്യ സംരക്ഷണത്തിലെ പ്രാധാന്യം എന്നിവയെക്കുറിച്ച് പങ്കെടുത്തവർക്ക് വിശദീകരിച്ചു.

നേച്ചർ ക്ലബ് കോഓർഡിനേറ്ററും വനശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ സി.സ്‌നേഹ നേതൃത്വം നൽകി. വനശാസ്ത്ര വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ അസ്ഹർ അലി, അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ ബാസിത് എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL