
കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് , കിഫ്ബി ഫണ്ട് 1.3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പുഴാതി ഗവ.ഹയർ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ നാളെ ഉദ്ഘാടനം ചെയ്യും. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കെ.സുധാകരൻ എം.പി മുഖ്യാതിഥിയാകും.
കിലയുടെ മേൽനോട്ടത്തിൽ വൈഎസ് കൺസ്ട്രക്ഷനാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.പി ഇന്ദിര സ്വാഗതം പറയും.വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സനും വാർഡ് കൗൺസിലറുമായ കെ.ശ്രീജ, പി.ടി.എ പ്രസിഡന്റ് എം.വി.സവിത. പ്രിൻസിപ്പാൾ ടി. തസ്നീം, പ്രധാനാദ്ധ്യാപിക പി.പി.റിമ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |