
തളിപ്പറമ്പ്:പരിയാരം മാവിച്ചേരി ഗവ.എൽ.പി സ്‌കൂളിലെ 2025-26 വർഷത്തെ സി എം കിഡ്സ് എൽ.എസ് എസ് സ്‌കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.പരിയാരം പഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസിലെ 11 കുട്ടികൾ സ്‌കൂളിൽനിന്ന് പരീക്ഷയെഴുതിയതിൽ 9 പേർ സ്‌കോളർഷിപ്പ് കരസ്ഥമാക്കിയാണ് തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിൽ വിദ്യാലയം ചരിത്രവിജയം നേടിയത്.
തളിപ്പറമ്പ് നോർത്ത് സബ്ജില്ല എ.ഇ.ഒ കെ.മനോജ്, ലൈറ്റ് ഫാക്കൽറ്റി ഡോ.ടി.ഷമീന,ടി.സുനിൽകുമാർ,
പ്രധാനാദ്ധ്യാപിക പി.വി.ഷീബ,കെ.പ്രവീൺ,കെ.ദിവ്യ,ആശാലക്ഷ്മി,വിജിഷ ഗണേശൻ,രഹന കൃഷ്ണൻ,
ജിഷ രാധാകൃഷ്ണൻ, അഫ്സൽ റഹ്മാൻ,വിനിത വട്ടപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |