
കേളകം: സംസ്ഥാന കൃഷിവകുപ്പിന്റെയും ആത്മ കണ്ണൂരിന്റെയും നേതൃത്വത്തിൽ എസ്.സി വിഭാഗം കർഷകർക്കായി കേളകത്ത് പ്രാപ്തി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ബിജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ആത്മ പേരാവൂർ ബ്ലോക്ക് ബി.ടി.എം കാവ്യ ബാബു പദ്ധതി വിശദീകരിച്ചു. കാർഷിക ട്രെയ്‌നർ പി.എം.ജോസഫ് സമ്മിശ്ര കൃഷി രീതികളെ കുറിച്ച് ക്ലാസ്സെടുത്തു. കൃഷി ഓഫീസർ എം.ജിഷമോൾ, പഞ്ചായത്ത് അംഗം എസ്.ടി.രാജേന്ദ്രൻ,ആത്മ എ.ടി.എം എസ്.സുനിത തുടങ്ങിയവർ സംസാരിച്ചു. കർഷകർക്ക് കേളകം ഫാർമേഴ്‌സ് ക്ലബ്ബ് ഇക്കോ ഷോപ്പ് മുഖേന പച്ചക്കറി വിത്ത്, ഡ്രാഗൺ ഫ്രൂട്ട് നടീൽ വസ്തു,ഗോമൂത്രം, മണ്ണിര കമ്പോസ്റ്റ് മുതലായവ വിതരണം ചെയ്തു. പ്രദേശത്തെ നിരവധി എസ്.സി കർഷകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |