SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

ബഷീറിയൻ കഥാസായാഹ്നം

basheer
ബഷീറിയൻ കഥാ സായാഹ്നം, എഴുത്തുകാരനും നിരൂപകനുമായ എ.വി പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: കഥാകൃത്തും നോവലിസ്റ്റുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാ ജീവിതത്തെ അനുസ്മരിച്ച്, സർഗജാലകം പയ്യന്നൂർ കലാ സാഹിത്യ സാംസ്കാരിക വേദി കടന്നപ്പള്ളിയിൽ സംഘടിപ്പിച്ച ബഷീറിയൻ കഥാ സായാഹ്നം, എഴുത്തുകാരനും നിരൂപകനുമായ എ.വി പവിത്രൻ ഉദ്ഘാടനം ചെയ്തു. സർഗജാലകം പ്രസിഡന്റ് ഗംഗൻ കുഞ്ഞിമംഗലം അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് പ്രശാന്ത് ബാബു കൈതപ്രം, സുമിത ജനാർദ്ദനൻ, കെ.സി.ടി.പി അജിത, രാധാകൃഷ്ണൻ കാനായി, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം, പി.ടി ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സി.വി വിനോദ്, എൻ.വി ഗംഗാധരൻ, വി.എൻ വിഷ്ണുനമ്പൂതിരി, പ്രഭാകരൻ പനയന്തട്ട, ഹരിലാൽ മാത്തിൽ, എം.ആർ. ദീപ, ഇ.ടി. വേണുഗോപാലൻ, സന്തോഷ് വെള്ളോറ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, എം.കെ ചന്ദ്രൻ പാടിയോട്ടുചാൽ, ശരത് ചന്ദ്രൻ ചെമ്മഞ്ചേരി പ്രസംഗിച്ചു. വേദിക സുരേഷ്, നളിനി പാണപ്പുഴ ഗാനാലാപനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BASHEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL